ഹിമകണമണിയും
Music:
Lyricist:
Singer:
Film/album:
ഹിമകണമണിയും തരുതളിരുകളില്‍
ആകാശദീപ്തികള്‍
നന്മ നിറയുന്നൊരുണ്ണി രൂപം മനമറിയും
പെരുന്നാള് വന്നു പിറന്നാള് വന്നു
ആ....
തൊഴുകൈകളോടേ തിരികള്‍ തെളിക്കും
മനസ്സിലെ പുല്‍ക്കൂട്ടിനുള്ളില്‍
മണ്ണിനു കൈനീട്ടമായ് നില്‍ക്കുമെന്നില്‍
പൈതലിന്‍ കിങ്ങിണിക്കൊഞ്ചല്‍ തുടിക്കും
പുണ്യം പിറക്കുന്ന രാവില്‍
പെരുന്നാള് വന്നു പിറന്നാള് വന്നു
മാലാഖമാര്‍തന്‍ മണിനാദമുണരും
മനസ്സിലെ ദേവാലയത്തില്‍
മഞ്ഞിന്‍ കവണി പുതയ്ക്കുന്ന കുഞ്ഞാടുകള്‍ നാം
ഇടയന്റെ തിരുമുമ്പില്‍ കാഴ്ചസമര്‍പ്പിച്ചി -
ട്ടോശാന പാടുന്ന രാവില്‍
പെരുന്നാള് വന്നു പിറന്നാള് വന്നു
ഹിമകണമണിയും തരുതളിരുകളില്‍
ആകാശദീപ്തികള്‍
നന്മ നിറയുന്നൊരുണ്ണി രൂപം മനമറിയും
പെരുന്നാള് വന്നു പിറന്നാള് വന്നു
പെരുന്നാള് വന്നു പിറന്നാള് വന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Himakanamaniyum
Additional Info
Year:
1992
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 5 years 11 months ago by shyamapradeep.