ധ്വനിതരംഗതരളം

ധ്വനിതരംഗതരളം
പദമൃദുല മധുരചലനം
മലരേ ഈ രാവില്‍
ഹൃദയം ഈ രാവില്‍
രതിമദനലോലമൊരു
നര്‍ത്തനരംഗം...
(ധ്വനി)

അലിയാം തമ്മിലൊന്നായ്
ഒഴുകാം രാഗനദിയായ്
പ്രേമമദിര നുരയും
ശ്യാമ നീ യാമിനീ
ഉടലോടുടലൊരു ചടുലതാളജതി
മന്മഥനടനം സരസമോഹനം
(ധ്വനി)

അണിയാം മാറിലഴകായ്
നിറയാം രാസരസമായ്
ചൈത്രശോഭ തഴുകും
ചാരുതേ പുല്‍കൂ നീ
ഉയിരോടുയിരൊരു മൃദുലതാളലയ-
മഞ്ജുളനടനം നയനകോമളം
(ധ്വനി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Dhwani tharanga

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കണ്ണീർമഴയത്ത് കെ ജെ യേശുദാസ്
പൊൻ കസവു ഞൊറിയും - D പി ജയചന്ദ്രൻ, കെ എസ് ചിത്ര
എന്തു ഭംഗി നിന്നെ കാണാൻ കെ ജെ യേശുദാസ്
ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ കെ ജെ യേശുദാസ്
ധ്വനിതരംഗതരളം - F കെ എസ് ചിത്ര
ധ്വനിതരംഗതരളം - M കെ ജെ യേശുദാസ്
ആകാശദീപമേ പി ജയചന്ദ്രൻ
അഴകേ നീ പാടും കെ ജെ യേശുദാസ്
പൊൻ കസവു ഞൊറിയും - F കെ എസ് ചിത്ര, കോറസ്
Submitted 6 years 2 months ago by Kishor Kumar.