ശ്രുതിമധുര സ്വരമുറങ്ങും
ശ്രുതിമധുര സ്വരമുറങ്ങും ഒരു നിമിഷം
ഹരിതസ്വപ്ന ലഹരിയുഴിഞ്ഞൊരു വരചഷകം
(ശ്രുതിമധുര...)
രാഗമിവിടെ അലയറ്റൊരു കടലായ് തീർന്നു
നാദമേതോ നിലയറ്റൊരു കയമായ് തീർന്നു
ഈ കടലില്‍ ദാഹമൊതുങ്ങി
ഈ കയത്തില്‍ മോഹമൊടുങ്ങി
(ശ്രുതിമധുര...)
രാവുമഴയും പൂമഴയും കനവായ് തീര്‍ന്നു
പ്രേമഗാനം മനസ്സുകളില്‍ നിനവായ് തീര്‍ന്നു
ഈ കനവില്‍ ദാഹമൊതുങ്ങി
ഈ നിനവില്‍ മോഹമുറങ്ങി
(ശ്രുതിമധുര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Sruthimadhura swaramurangum
Additional Info
Year:
1984
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| ശ്രുതിമധുര സ്വരമുറങ്ങും (Happy) | കെ ജെ യേശുദാസ് |
Submitted 7 years 6 months ago by shyamapradeep.