എങ്ങു നീ
എങ്ങുനീ എന്നോടൊന്നും പറയാതെ
കനവായ് പോയതെന്തേ
പിന്നെയും മിഴിയിൽ നിറയാതെ
നിനവായ് തീർന്നതെന്തേ
അഴകേ പറയൂ ( എങ്ങുനീ)
സപ്തവർണ്ണങ്ങളും ചാലിച്ചെടുത്തൊരു
വരവർണ്ണതിരശ്ശീല നീയല്ലയോ (2)
കളിവിളക്കെരിയുമെൻ കളിയരങ്ങിൽ
തിരനോട്ടം കാണാതെ തിരിച്ചതെന്തേ...
(എങ്ങുനീ ...)
ഏഴുസ്വരങ്ങളും ഒന്നിച്ചു ചേർന്നൊരു
ഗന്ധർവ്വ സംഗീതം നീയല്ലയോ (2)
മരുപ്പച്ച തേടി നീ അലയുമെൻ മനസ്സിലെ
മഴത്തുള്ളിയാകാതെ മറഞ്ഞതെന്തേ..
(എങ്ങുനീ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Engu nee
Additional Info
Year:
2019
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| കൊത്തു പൊറോട്ട | അശ്വതി രാജീവ് |
| പ്രിയനേ വരൂ | ജ്യോത്സ്ന രാധാകൃഷ്ണൻ |
| വയലേ വയലേ | ഗൗതം, ആദർശ്, ഗായത്രി, ഗൗരി, മേഘ |
Submitted 7 years 10 months ago by Neeli.