അനുപമകൃപാനിധിയഖിലബാന്ധവൻ

അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യ-
ജിനദേവൻ ധർമ്മരശ്മി ചൊരിയും നാളിൽ

ഉത്തരമഥുരാപുരിയ്ക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ

കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ

വ്യാളീമുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക-
ത്താളിരുന്നാൽ കാണും ചെറുമതിലിനുള്ളിൽ

ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങൽ ചൂഴുമൊരു
പൊന്നശോകം വിടർത്തിയ കുടതൻ കീഴിൽ

മസൃണശിലാസനത്തിൻ ചരിഞ്ഞ പാർശ്വത്തിൽ പുഷ്പ-
വിസൃമരസുരഭിയാമുപധാനത്തിൽ

മെല്ലെയൊട്ടു ചാഞ്ഞും വക്കിൽ കസവുമിന്നും പൂവാട
തെല്ലളകോപരിയൊരു വശത്താ‍ക്കിയും

കല്ലൊളിവീശുന്ന കർണ്ണപൂരമാർന്നും വിടരാത്ത
മുല്ലമാല ചിന്നും കൂന്തൽക്കരിവാർമുകിൽ

ഒട്ടു കാണുമാറുമതിന്നടിയിൽ നന്മൃഗമദ-
പ്പൊട്ടിയന്ന മുഖചന്ദ്രൻ സ്ഫുരിക്കുമാറും

ലോലമോഹനമായ്ത്തങ്കപ്പങ്കജത്തെ വെല്ലും വലം-
കാലിടത്തു തുടക്കാമ്പിൽ കയറ്റിവച്ചും

രാമച്ചവിശറി പനീനീരിൽ മുക്കിത്തോഴിയെക്കൊ-
ണ്ടോമൽക്കൈവള കിലുങ്ങെയൊട്ടു വീശിച്ചും

കഞ്ജബാണൻ‌തന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി

വാസവദത്താഖ്യയായ വാരസുന്ദരി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Anupamakrupanidhi

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഉത്തരമഥുരാ വീഥികളേ കെ ജെ യേശുദാസ്, കോറസ്
വാർതിങ്കൾ തോണിയേറി കെ ജെ യേശുദാസ്
സമയമായില്ല പോലും പി സുശീല
പൂത്തു പൂത്തു പൂത്തു നിന്നു എസ് ജാനകി
വർണ്ണോത്സവമേ വസന്തമേ എം എസ് പദ്മ, കോറസ്
മഥുരാപുരിയൊരു മധുപാത്രം പി സുശീല
താഴുവതെന്തേ യമുനാതീരേ കമുകറ പുരുഷോത്തമൻ
കല്പതരുവിൻ തണലിൽ എസ് ജാനകി, കെ ജെ യേശുദാസ്
കരുണ തൻ മണിദീപമേ കെ ജെ യേശുദാസ്
എന്തിനീ ചിലങ്കകൾ പി സുശീല
കരയായ്ക ഭഗിനി നീ കെ ജെ യേശുദാസ്
യുദ്ധം യുദ്ധം കെ ജെ യേശുദാസ്, കോറസ്
Submitted 9 years 4 months ago by shyamapradeep.