അക്കാനി പോലൊരു നാക്കുനക്ക്

അക്കാനി പോലൊരു നാക്കുനക്ക് - അതില്‍
ചക്കരപോല്‍ നല്ല വാക്കിരുക്ക്
സൊക്ക്ത് സൊക്ക്ത് നെഞ്ചന്ക്ക്
ആനാല്‍ നിക്കുത് കോപം അടഞ്ജലുക്ക്
(അക്കാനി.... )

ചേറ്റില്‍ മുളച്ചൊരു ചെന്താമരേ നിന്റെ
നോട്ടത്തിലാരും പകച്ചു നില്‍ക്കും (2)
ചെറ്റും ഭയക്കേണ്ട അണഞ്ചെന്റെ നെഞ്ചിലെ
കാറ്റു തുരപ്പാനീ മൂര്‍ക്കനൊക്കും (2)

മംഗളവാദ്യം മുഴക്കിക്കിട്ട് - ഒരു
മഞ്ചലിലേറി നീ വന്നുക്കിട്ട് (2)
മഞ്ചക്കയറൊന്നെടുത്തുക്കിട്ട് - ഇന്ത
മങ്ക കഴുത്തിലെ താലികെട്ട് (2)

അയ്യോടി ശങ്ക വേണ്ടെന്റെ പൊന്നേ - ഇരു
മെയ്യെങ്കിലും നമ്മളൊന്നുതന്നെ (2)
കയ്യോടു കൈകോര്‍ത്തു കൊണ്ടു തന്നെ വരും
കയ്യോടെ കൊണ്ടുപോകുന്നു നിന്നെ (2)

അക്കാനിപോലൊരു നാക്കുനക്ക് - അതില്‍
ചക്കരപോല്‍ നല്ല വാക്കിരുക്ക് (2)
തക്കാളിപോലെ തുടുത്തിരുക്ക് നിന്റെ
ഇക്കവിള്‍ പാത്തിട്ട് മത്തനെക്ക് (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Akkani poloru naakkunakku

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
വേളിക്കുന്നിൽ പള്ളിമഞ്ചലു പി ലീല
നിമിഷങ്ങളെണ്ണിയെണ്ണി പി ലീല
വിണ്ണിലുള്ള താരകമേ പി ലീല
മഹാബലി വന്നാലും പി ലീല
ജയ് ജഗദീശ് ഹരേ എസ് ജാനകി
ഏവമുക്തോ ഋഷികേശോ വി ദക്ഷിണാമൂർത്തി, പി ലീല, എം എൽ വസന്തകുമാരി
കാവിലമ്മേ കാത്തുകൊള്ളണേ പി ലീല, കോറസ്
കണ്ണുനീര്‍ മാത്രമായല്ലോ പി ലീല
മഹാബലി വന്നാലും കോറസ്
Submitted 9 years 6 months ago by shyamapradeep.