പാടത്തിന്‍ മണ്ണില്

പാടത്തിന്‍ മണ്ണില് മണിനെല്ല് വെളയിക്കാന്‍
ചൊണയുള്ളമക്കളേ ചെല്ലാം
പറയനും പൊലയനും തമ്പ്രാന്റെ മുന്നില്
പണിചെയ്യും മാടുകളല്ലാ

ചൊരിയണ മഴയത്തും പൊരിയണ വെയിലത്തും
ചോര നീരാക്കിപ്പണിഞ്ഞ്
ചൊവ്വുള്ള പാടത്ത് വിത്തിട്ട് വെളയിച്ച്
ചോറൂട്ടി നാട്ടിനെയെല്ലാം - നമ്മള്‍
ചോറൂട്ടി നാട്ടിനെയെല്ലാം

കര്‍ഷകത്തൊഴിലാളി സിന്ദാബാദ്
തൊഴിലാളി സംഘം സിന്ദാബാദ്

പണമൊള്ള തമ്പ്രാനു കതിരും കൊടുത്തിട്ട്
പതിരിന്ന് പടിവാതല്‍ കാത്ത്
കരയാനും കിഴിയാനും നില്‍ക്കണതെന്തിന്
കരളൊറച്ചൊന്നായി നിന്നാല്‍

പഞ്ചം കളയണ വേലയെടുക്കണ
പറയനും സ്വന്തമീ മണ്ണ്
അവനൊള്ളവകാശമാരു തടഞ്ഞാലു -
മതിനെയെതിര്‍ത്തീടുമിന്ന് - അവൻ
അതിനെയെതിര്‍ത്തീടുമിന്ന്

കര്‍ഷകത്തൊഴിലാളി സിന്ദാബാദ്
തൊഴിലാളി സംഘം സിന്ദാബാദ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Paadathin mannilu

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
തുമ്പപ്പൂപെയ്യണ പൂനിലാവേ കമുകറ പുരുഷോത്തമൻ, കെ പി എ സി സുലോചന
കാണാത്തതെല്ലാം കാണുന്നു കമുകറ പുരുഷോത്തമൻ
കാട്ടിനിന്ന നിന്നെ കമുകറ പുരുഷോത്തമൻ, കെ പി എ സി സുലോചന
നാളെയാണു കല്യാണം കമുകറ പുരുഷോത്തമൻ
ഓടക്കുയലൂതുന്നേ കമുകറ പുരുഷോത്തമൻ, കെ പി എ സി സുലോചന
ഓടുന്നുണ്ടോടുന്നുണ്ടേ സി എസ് രാധാദേവി, മീന സുലോചന
പൂമഴപെയ്തല്ല് പൂമരം പൂത്തല്ല് കെ പി എ സി സുലോചന
താ തക്കിടത്തന്താരേ കമുകറ പുരുഷോത്തമൻ, കോറസ്
Submitted 9 years 6 months ago by shyamapradeep.