കണ്ടൂ കണ്ടൂ കണ്ടില്ലാ - F
കണ്ടൂ കണ്ടൂ കണ്ടില്ല കേട്ടൂ കേട്ടൂ കേട്ടില്ല (2)
കൊച്ചു പൂമ്പൊടിയായ് പൂമഴയായ് പൊന്നോമന കിന്നാരം (2)
ഈ കൈവളകൾ കൊഞ്ചുമ്പോൾ ആയിരം പൂക്കാലം
ഈ പുഞ്ചിരി തൻ പാൽക്കടലിൽ ഞാൻ ആതിരപൂന്തോണി
ഒന്നു വന്നൂ കൂട്ടിരുന്നൂ ഒന്നു മിണ്ടീ മിണ്ടീല്ല (കണ്ടൂ...)
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ (2)
നാലകം കെട്ടേണം നാലാളെ കൂട്ടേണം
പല്ലക്കിൽ പോകേണം പന്തലിൽ കൂടേണം
താലിക്ക് തങ്കമുരുക്കേണം
എന്റെ കുഞ്ഞിൻ കൊച്ചു പെണ്ണായ് ഇവൾ എന്നും വാഴേണം (കണ്ടൂ...)
ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ
ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ (2)
കുഞ്ഞിക്കാൽ കാണേണം പൊന്നൂഞ്ഞാൽ കെട്ടേണം
താലിപ്പൂ ചാർത്തേണം താലോലം പാടേണം
ചിറ്റാട കോടികൾ വാങ്ങേണം
എന്റെ വീട്ടിൽ പൂക്കുറുമ്പായ് അവനെത്തും നാളേതോ (കണ്ടൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kandu kandu - F
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.