രാത്രി മുഴുവൻ മഴയായിരുന്നു - F
രാത്രിമുഴുവന്‍ മഴയായിരുന്നു
മനസ്സുനിറയെ കുളിരായിരുന്നു
മൌനമേ ... മൌനമേ നിന്‍ മടിയില്‍ ഞങ്ങള്‍
മഞ്ഞുതുള്ളികളായിരുന്നു
ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ.....
പുഴയിലേതോ കേവുവള്ളം
പുലരിതേടുകയായിരുന്നൂ
ആ....
പുഴയിലേതോ കേവുവള്ളം
പുലരിതേടുകയായിരുന്നൂ
തൂവല്‍ നനയാതൊന്നുറങ്ങാന്‍
കിളികളലയുകയായിരുന്നൂ
കൂടുതിരയുകയായിരുന്നു
ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ.....
മലയിലെങ്ങോ മയിലിനങ്ങള്‍
മദനലീലയിലായിരുന്നൂ
ആ.......
മലയിലെങ്ങോ മയിലിനങ്ങള്‍
മദനലീലയിലായിരുന്നൂ
നഖശിഖാന്തം ഞങ്ങള്‍ രണ്ടും
നിധികള്‍ പരതുകയായിരുന്നൂ
ലഹരിനുകരുകയായിരുന്നൂ
ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Rathri muzhuvan - F
Additional Info
Year:
1986
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 10 years 3 months ago by Indu.