ചന്ദനമുകിലേ (M)

ചന്ദനമുകിലേ... ചന്ദനമുകിലേ....
ചന്ദനമുകിലേ ചന്ദനമുകിലേ
രാധയെ നീ കണ്ടോ...
അനുരാഗ വിവശയാണോ...
വൃന്ദാവനത്തിലെ ഗോപകുമാരീ...
മോഹിച്ചു തീർന്നില്ലേ... നീ സ്നേഹിച്ചു തീർന്നില്ലേ...

ചന്ദനമുകിലേ... ചന്ദനമുകിലേ....

ഓരോ ജന്മം അറിയാതെൻ നെഞ്ചിലവൾ
തോരാത്ത പാൽമഴയായ്...
ഓരോ രാവു പൊതിയുമ്പോൾ എന്നിലവൾ
പൂമൂടും ചന്ദ്രികയായ്...
എവിടെ... എവിടെ... പറയൂ.... മുകിലേ...
എന്നാത്മാവ് തേടും സഖി രാധാ...

ചന്ദനമുകിലേ... ചന്ദനമുകിലേ....

നീലത്താമരകൾ എല്ലാമാമിഴികൾ
കായാമ്പൂ മെയ്യഴകായ്...
മാനം പൂത്ത മഴ നാളിൽ നമ്മളതിൽ
തൂവെള്ളി താരകളായ്...
എവിടെ... എവിടെ... പറയൂ.... മുകിലേ...
എൻ ജീവന്റെ ജീവൻ സഖി രാധാ...

ചന്ദനമുകിലേ ചന്ദനമുകിലേ
രാധയെ നീ കണ്ടോ...
അനുരാഗ വിവശയാണോ...
വൃന്ദാവനത്തിലെ ഗോപകുമാരീ...
മോഹിച്ചു തീർന്നില്ലേ... നീ സ്നേഹിച്ചു തീർന്നില്ലേ...
ചന്ദനമുകിലേ... ചന്ദനമുകിലേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Chandanamukile

Additional Info

അനുബന്ധവർത്തമാനം

Submitted 10 years 7 months ago by Jayakrishnantu.