കളിചിരി മാറാത്ത കാലം

കളിചിരി മാറാത്ത കാലം
കണ്ണുനീർ കാണാത്ത കാലം
ഞാനൊരാളിനെ സ്നേഹിച്ചു പോയി
ഞങ്ങൾ പിരിഞ്ഞു പോയി

വിടരുവാൻ ദാഹിച്ച പൂക്കൾ
വീണടിഞ്ഞു പോയ് മണ്ണിൽ
പറക്കാൻ കൊതിച്ച കിനാവിൻ തുമ്പികൾ
ചിറകറ്റു വീണുപോയ് മുന്നിൽ
(കളിചിരി... )

വിധിയുടെ കല്ലറയ്ക്കുള്ളിൽ
വീണുടഞ്ഞു പോയ് മോഹം
ഒരുമിച്ചിരുന്നവരകന്നേ പോയവർ
ഇനിയൊന്നു കാണുമോ ഞങ്ങൾ

കളിചിരി മാറാത്ത കാലം
കണ്ണുനീർ കാണാത്ത കാലം
ഞാനൊരാളിനെ സ്നേഹിച്ചു പോയി
ഞങ്ങൾ പിരിഞ്ഞു പോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kalichiri maaraatha kaalam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കിള്ളിയാറ്റിൻ അക്കരെയുണ്ടൊരു എസ് ജാനകി
സാവിത്രിയല്ല ശകുന്തളയല്ല എൽ ആർ ഈശ്വരി
തങ്കവിളക്കത്ത് ചിങ്ങനിലാവത്ത് എസ് ജാനകി
ചിത്രകാരന്റെ ഹൃദയം പി സുശീല
മുന്നിൽ മൂകമാം ചക്രവാളം കെ ജെ യേശുദാസ്
കാറ്ററിയില്ല കടലറിയില്ല എ എം രാജ
ചരിത്രത്തിന്റെ വീഥിയിൽ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ്
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.