ശാരികപ്പൈതലേ ശാരികപ്പൈതലേ

ശാരികപ്പൈതലേ ശാരികപ്പൈതലേ
ആരുടെ തേരില്‍ നീവന്നൂ
ആരുടെ തേരില്‍ നീവന്നൂ
(ശാരിക... )

കാടായ കാടുകള്‍ കണ്ടുവരും വഴി
കണ്വാശ്രമത്തില്‍ ഇറങ്ങിയോ
കുലപതി കണ്വനും സഖികള്‍ക്കും - എന്റെ
മാന്‍ കിടാവിനും സുഖമാണോ
എന്റെ പ്രിയംവദ ചിരിക്കാറുണ്ടോ
എന്റെ കുറുമൊഴികള്‍ പൂക്കാറുണ്ടോ
(ശാരിക... )

നാടായ നാടുകള്‍ കണ്ടുവരും വഴി
ഹസ്തിനപുരത്തില്‍ ഇറങ്ങിയോ
അരമനയ്ക്കുള്ളിലെ സഖികള്‍ക്കും - എന്റെ
ആര്യപുത്രനും സുഖമാണോ
എന്റെ പ്രിയതമന്‍ ഉറങ്ങാറുണ്ടോ
എന്റെ നിറമിഴികള്‍ ഓര്‍ക്കാറുണ്ടോ
(ശാരിക... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Shaarikappaithale

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മന്ദാരത്തളിർ പോലെ കെ ജെ യേശുദാസ്
മനോരഥമെന്നൊരു രഥമുണ്ടോ പി സുശീല, കോറസ്
കാമവർദ്ധിനിയാം പി ലീല, എം എൽ വസന്തകുമാരി
വനദേവതമാരേ വിട നൽകൂ പി ബി ശ്രീനിവാസ്, കോറസ്
സ്വർണ്ണത്താമര ഇതളിലുറങ്ങും കെ ജെ യേശുദാസ്
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ കെ ജെ യേശുദാസ്
മാലിനിനദിയിൽ കണ്ണാടി നോക്കും കെ ജെ യേശുദാസ്, പി സുശീല
പ്രിയതമാ പ്രിയതമാ പി സുശീല
മണിച്ചില൩ൊലി കേട്ടുണരൂ എസ് ജാനകി
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.