പാതിരാവും പൂനിലാവും

പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളി
നെഞ്ചിലേതോ പാട്ടുപാടി പഞ്ചവര്‍ണ്ണക്കിളി
ശ്രുതിയുമായി നീ വരൂ മധുകണം നീ തരൂ
വിണ്ണിലെ പൊന്‍‌കിനാപ്പക്ഷീ
നിലാപ്പക്ഷീ നിലാപ്പക്ഷീ
പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളി
നെഞ്ചിലേതോ പാട്ടുപാടി പഞ്ചവര്‍ണ്ണക്കിളി

കഥപറയുമീ നല്ല കരിമിഴികളില്‍
കളഭമഴ പൊഴിയുന്ന മൃദുമൊഴികളില്‍ (2)
കനലെരിയുമെന്‍ നെഞ്ചിലെ ഓ
കുളിരലകള്‍ തേടുന്നുവോ ഓ (2)
പറയൂ സഖീ നീ ഹൃദയവതി നീ
കവിതയിലെ കാണാക്കിളീ
വിരിയുമൊരു പൂവായി മലരിതളില്‍ തേനായി
നീ പോരുമോ നീ പോരുമോ
പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളി
നെഞ്ചിലേതോ പാട്ടുപാടി പഞ്ചവര്‍ണ്ണക്കിളി

നിറപറയുമായി ഭൂമി വരവേല്‌ക്കയായി
തളിരൊളിയിണങ്ങുന്ന കിരണങ്ങളെ (2)
അഴലകലുമീ ഗാനവും അഴകൊഴുകുമാനന്ദവും
അഴലകലുമീ ഗാനവും അഴകൊഴുകുമാനന്ദവും
നുകരൂ സഖീ നീ പ്രണയവതി നീ
കനവറയിലെ പൈങ്കിളീ
കടലലകള്‍ തേടുന്ന കുളിരരുവി നോവായി
നീ പോരുമോ നീ പോരുമോ

പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളി
നെഞ്ചിലേതോ പാട്ടുപാടി പഞ്ചവര്‍ണ്ണക്കിളി
ശ്രുതിയുമായി നീ വരൂ മധുകണം നീ തരൂ
വിണ്ണിലെ പൊന്‍‌കിനാപ്പക്ഷീ
നിലാപ്പക്ഷീ നിലാപ്പക്ഷീ

നിലാപ്പക്ഷീ നിലാപ്പക്ഷീ

നിലാപ്പക്ഷീ നിലാപ്പക്ഷീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
pathiravum poonkinavum

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ കെ എസ് ചിത്ര
ചെല്ലക്കാറ്റേ മുല്ലത്തയ്യിന് എം ജി ശ്രീകുമാർ
ശിവരഞ്ജിനീ ഓ പ്രിയസഖീ കെ ജെ യേശുദാസ്, കെ എസ് ചിത്ര
ശൃംഗാര കൃഷ്ണാ വരൂ കെ എസ് ചിത്ര
ഒരു ചന്തമുള്ളപ്പൈങ്കിളിയെന്‍ കെ ജെ യേശുദാസ്
കണ്മണി രാധേ വരൂ കെ ജെ യേശുദാസ്
ഉണരുഹൃദയവന മധുമല്ലികേ സുധാമയി കെ ജെ യേശുദാസ്, കെ എസ് ചിത്ര
ഗാനസുമങ്ങൾ കോർത്തെടുത്തു കെ എസ് ചിത്ര
ശിവരഞ്ജിനി - F കെ എസ് ചിത്ര
ശിവരഞ്ജിനി - M കെ ജെ യേശുദാസ്
Submitted 12 years 7 months ago by Neeli.