ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ
Music:
Lyricist:
Singer:
Film/album:
ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ
മന്ത്രമോ തന്ത്രമോ കുതന്ത്രമോ
ജീവിതയാത്രയില്‍ മാറിടും പുതു വേഷങ്ങളായിരം
ഒരു ചാൺ വയറിന്നല്ല സുഖിച്ചു ജീവിതമാടാന്‍
ഇത് മര്‍ത്ത്യന്‍ ചെയ്യും പാതക തരികിട പന്ത്രണ്ട്
ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ
മന്ത്രമോ തന്ത്രമോ
ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ
ഈ വഴിയില്‍ ധര്‍മ്മസങ്കടമുണ്ടേ
ഏ ഹേയ് ഈ മണ്ണിൽ ദുരിതക്കണ്ണീരുണ്ടേ
ഓ ഓ ആത്മാവിന്‍ പിടയും വേദനയുണ്ടേ
ഉം മൌനത്തിന്‍ നീറും അനുഭവമുണ്ടേ
ഇത് മായിക മോഹന ജീവിത തന്ത്രമോ
ഇത് ആടും പടയണി പകരും വേഷവിധാനമോ
(ഇത് മന്ത്രമോ തന്ത്രമോ)
കള്ളന്മാര്‍ കഥകള്‍ മെനയും നാട്
ഹേയ് ഹേയ് ഹേയ്
സത്യത്തെ ചതിയില്‍ വീഴ്ത്തും നാട്
അമ്പമ്പോ പുലികളെ എലിയായ് മാറ്റുമീ നാട്
ഞാണിന്മേല്‍ ആടുന്നവരുടെ നാട്
ഇത് നൂതന ജീവിത നാടകശാലയോ
ഈ പാവക്കൂത്തില്‍ ചരടു വലിക്കും സൂത്രധാരനോ
(ഇത് മന്ത്രമോ തന്ത്രമോ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
ith manthramo thanthramo
Additional Info
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 12 years 8 months ago by Neeli.