വീണക്കമ്പികൾ മീട്ടിപ്പാടുക

വീണക്കമ്പി മുറുക്കി വീണ്ടുമിവിടെ
പ്പാടാൻ വരുന്നൂ ഭവദ്ഗാനത്തിന്നമൃതം
നുകർന്നവനിയിൽ ദേവത്വമാർന്നോരിവർ
നാനാഭാവമനോജ്ഞമാനവകഥാ
ഖ്യാനങ്ങളിൽ തൂകി
നീയാനന്ദക്കുളിർവെണ്ണിലാവതിലുണർന്നി
കൊച്ചു രാപ്പാടികൾ

വീണക്കമ്പികൾ മീട്ടി പാടുക
വീണ്ടും ഗായകരേ
ജീവിതം പോലവിരാമം ഈ
ജീവിതകഥാനുഗാനം
സ്നേഹസ്പന്ദിത ഹൃദയം ചൂടിയ
മോഹമലർക്കുലകൾ
തേൻ കിനിയട്ടെ തഴുകെത്തഴുകെ
ത്തേങ്ങും തന്തികളിൽ
(വീണക്കമ്പികൾ...)

ആടിക്കാറിൻ കുളിരും മാധവ
മാസപ്പൂമധുവും വേനൽക്കാറ്റിൻ
വീർപ്പും പകരൂ കാഞ്ചനതന്തികളിൽ
(വീണക്കമ്പികൾ...)

മാനും മയിലും മേയും കുടക
പ്പാലത്തണലുകളിൽ
വിരുന്നൊരുക്കൂ പുതിയൊരു രാഗ
ശ്രുതിലയമേളത്താൽ
(വീണക്കമ്പികൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
8
Average: 8 (1 vote)
Veenakkambikal

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അത്തിക്കായ്കൾ പഴുത്തല്ലോ കെ ജെ യേശുദാസ്
മാനേ പുള്ളിമാനേ
മുൾച്ചെടിക്കാട്ടിൽ പിറന്നു കവിയൂർ പൊന്നമ്മ
എന്നെ വിളിക്കൂ
പൊട്ടിച്ചിരിച്ചു ഞാൻ എങ്കിലും കവിയൂർ പൊന്നമ്മ
മണ്ണിൽ പിറന്ന ദേവകന്യകേ കവിയൂർ പൊന്നമ്മ
വള വള വളേയ് കവിയൂർ പൊന്നമ്മ
വയനാടൻ മഞ്ഞള് സി ഒ ആന്റോ
ഒരു വഴിത്താരയിൽ സി ഒ ആന്റോ, കവിയൂർ പൊന്നമ്മ
കത്തിജ്ജ്വലിക്കുമെൻ ദുഃഖത്തിൻ സി ഒ ആന്റോ
Submitted 16 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.