പൊൻ വിളക്കേന്തുമീ ഉഷസ്സാണോ
പൊൻ വിളക്കേന്തുമീയുഷസ്സാണോ
സുന്ദരിയെൻ പ്രിയ വധുവാണോ
കുങ്കുമ പൂവിതൾ കൈ നീട്ടി
മന്ദം നിന്നെയുണർത്തുന്നൂ
ജാതക പുണ്യത്തിൻ തിരിനാളമായെൻ
മാനസതീരത്തു നീയണഞ്ഞു
സഖി എന്റെ കിനാവും പൂവണിഞ്ഞു (പൊൻ വിളക്കേന്തുമീ...)
സുന്ദരിയെൻ പ്രിയ വധുവാണോ
കുങ്കുമ പൂവിതൾ കൈ നീട്ടി
മന്ദം നിന്നെയുണർത്തുന്നൂ
ജാതക പുണ്യത്തിൻ തിരിനാളമായെൻ
മാനസതീരത്തു നീയണഞ്ഞു
സഖി എന്റെ കിനാവും പൂവണിഞ്ഞു (പൊൻ വിളക്കേന്തുമീ...)
കുളിരലയാണാ പാദസരം
മണിവളകൾക്കും കിളിനാദം
വിരലുകൾ നീന്തും തന്ത്രികളിൽ
വീണലിയുന്നു സംഗീതം
പൊലി പൊലി പൂവേ താരാട്ടി
പകലുകളെല്ലാം പൂപ്പാലികയാക്കി
കൂടണഞ്ഞു നീ മധുമാരിയായ്
എന്റെ ജീവനിൽ നീ മാത്രം (പൊൻ വിളക്കേന്തുമീ...)
പുതുമഴയാണാ സല്ലാപം
പുളകമിതെന്നും സമ്മാനം
ഇടവഴി തോറും മന്ദാരം
പരിഭവമെല്ലാം സിന്ദൂരം
ഇനി വരുമോരോരോ കാറ്റിലുമുണ്ടോ
ഇണമിഴി തേടും സൗവർൺന പരാഗം
ഭൂമി കന്യകേ പകരം തരാൻ
പാരിജാതമോ കണ്ണീരോ (പൊൻ വിളക്കേന്തുമീ...)
-----------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ponvilakkenthum
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 8 months ago by ജിജാ സുബ്രഹ്മണ്യൻ.