ആയിരം പൂ വിരിഞ്ഞാൽ (D)

ആയിരം പൂ വിരിഞ്ഞാല്‍ അര വസന്തം
ആത്മസഖീ നീ ചിരിച്ചാല്‍ ആയിരം വസന്തം
കോടി കോടി തുള്ളി വീണു നിറഞ്ഞു നീരാഴീ
എന്‍ പ്രിയാ നിന്‍ ചുണ്ടുകളില്‍ പതഞ്ഞു പാലാഴി (ആയിരം..)

നിത്യ നീലനഭസ്സിലോ നിന്‍ ലോല മിഴിയിലോ
ഇന്ദ്രചാപം തൊഴുതുണരും അഴകു ഞാന്‍ കണ്ടു
സ്വര്‍ഗ്ഗഹംസം പറന്നുയരും സ്വാതി ഗീതമോ
നിന്‍ മൊഴിയിലൊഴുകി വരും ധ്വനികള്‍ ഞാന്‍ കേട്ടൂ (ആയിരം..)

രമ്യ രാഗ സരസ്സിലോ നിന്‍ ലാസ്യകലയിലോ
പുഷ്പബാണ പുഞ്ചിരിതന്‍ പുളകം ഞാന്‍ കണ്ടു
പ്രാണനാകെ കുളിരണിയും വീണ നാദമോ
നിന്‍ മനസ്സില്‍ തുളുമ്പി നിൽക്കും ജതികള്‍
ഞാന്‍ കേട്ടൂ, പ്രിയ ജതികള്‍ ഞാന്‍ കേട്ടൂ..(ആയിരം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Aayiram poovirinjaal (D)

Additional Info

അനുബന്ധവർത്തമാനം

Submitted 16 years 8 months ago by ജിജാ സുബ്രഹ്മണ്യൻ.