തളിർത്ത മുന്തിരിവള്ളികൾ
തളിർത്ത മുന്തിരിവള്ളികൾ നീട്ടും
തുടുത്ത കനികൾ വാറ്റി
നുരയും വീഞ്ഞായ് മാറ്റുന്നൂ അത്
സിരകളിൽ ലഹരിയുണർത്തുന്നൂ
ഒരു പാനോത്സവലഹരിയിൽ ജീവിത
മൊഴുകുവതെവിടേക്കോ
പറുദീസയിലേക്കല്ലാ
പരമാനന്ദപ്പാലാഴിയിലേക്കല്ലാ
മായികമാമൊരു സ്വർഗ്ഗം തേടി
നാമണയുന്നൂ നരകത്തിൽ
ഒരു പാനോത്സവലഹരിയിൽ ജീവിത
മൊഴുകുവതെവിടേക്കോ
പ്രകൃതീശ്വരി തന്നരുളും
മധുരക്കനിയും പൊൽക്കതിർമണിയും വാറ്റി
മാരകമാം വിഷലഹരികളാക്കി
നാമതിനടിമകളാകുമ്പോൾ
ഒരു പാനോത്സവലഹരിയിൽ ജീവിത
മൊഴുകുവതെവിടേക്കോ
---------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Thalirtha munthiri
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| മംഗലശംഖൊലിയോടെ |
Submitted 16 years 8 months ago by ജിജാ സുബ്രഹ്മണ്യൻ.