തങ്കക്കസവണിയും പുലരിയിലോ
Music:
Lyricist:
Singer:
Raaga:
Film/album:
തങ്കക്കസവണിയും പുലരിയിലോ മുഴു
തിങ്കൾ കളഭമിടും തളികയിലോ
മനസ്സിൻ നടയിൽ നടമാടും
തുളസീദളമായ് വരവേൽക്കാം
കുളിർമാരി വില്ലിന്നൂയലിൽ
വന്നാലുമെന്നോമൽ പൊന്നാതിരേ (തങ്ക..)
കന്നിനിലാവിൻ താഴ്വരയിൽ
കനകമരാളങ്ങൾ പാടുകയായ്
മഞ്ഞിലുലാവും പൂവനിയിൽ
മധുരവസന്തങ്ങൾ മേയുകയായ്
അഞ്ജനമണിയും മിഴിയിമ മിന്നുമൊരഴകേ
കുങ്കുമമുതിരും കവിളിലെയമ്പിളി മലരേ
ഇനിയെന്റെ മോഹരേണുവായ്
വന്നാലുമെന്നോമല്‍പ്പൊന്നാതിരേ (തങ്ക...)
മംഗലദീപം തെളിയുകയായ്
മണിമയ മന്ത്രം മുഴങ്ങുകയായ്
താമരമലരിൻ മാലയിതാ
തളിരിളം പൂമെയ്യിൽ ചാർത്തുകയായ്
ചുണ്ടുകൾ നുണയും ഒരു ചെറു മുന്തിരി മണി തൻ
ചുംബനമധുരം മധുവിധു രാവിനു പകരാം
ഒരു മന്ദഹാസമാരിയായ്
വന്നാലുമെന്നോമല്‍പ്പൊന്നാതിരേ (തങ്ക...)
---------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Thankakkasavaniyum
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 9 months ago by ജിജാ സുബ്രഹ്മണ്യൻ.