പറന്നുപോയോ ഇണക്കുയിലേ

പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ
കഴിഞ്ഞതെല്ലാം പൊറുക്കുകില്ലേ -ഈ
ചുടുന്ന കണ്ണീർ തുടയ്ക്കുകില്ലേ
പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ

സ്മരണകളെരിഞ്ഞു ചാമ്പലിലടിഞ്ഞു
മറയും ചുടലയിലെന്നെ
തനിയേ വെടിഞ്ഞുപോയോ പിരിഞ്ഞു
സഖീ നീ ഇനി വരില്ലേ
പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ

എന്നാത്മാവിൻ അൾത്താരയിലൊളി -
ചിന്നിയ മണി വിളക്കേ (2)
അണഞ്ഞുവോ നീ കൂരിരുളിലെന്നെ
എറിഞ്ഞുവൊ സഖീ നീ
പറന്നുപോയോ ഇണക്കുയിലേ
മറഞ്ഞുപോയൊ ഇനി വരില്ലേ

തന്തികൾ തകർന്നു ഗാനവുമൊഴിഞ്ഞ
വീണയിതെന്തിനിനി (2)
നീയെന്നെ വിട്ടുപോയെങ്കിലെന്റെ
ജീവിതമെന്തിനിനി

പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ
കഴിഞ്ഞതെല്ലാം പൊറുക്കുകില്ലേ -ഈ
ചുടുന്ന കണ്ണീർ തുടയ്ക്കുകില്ലെ
പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Parannupoyo Inakkuyile

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കണ്ടാ നല്ലൊരു ചേട്ടാ വി ദക്ഷിണാമൂർത്തി, കെ വി ശാന്ത
കന്യാമറിയമേ തായേ പി ലീല
വേദനകൾ കരളിൻ പി ലീല
അപ്പനിപ്പം വരും പി ലീല, കോറസ്
പനിനീർമലരിനൊരിതൾ കമുകറ പുരുഷോത്തമൻ
മിണ്ടാത്തതെന്താണു തത്തേ കമുകറ പുരുഷോത്തമൻ
ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ കമുകറ പുരുഷോത്തമൻ, പി ലീല
അമ്മ കന്യാമണി തന്റെ സി എസ് രാധാദേവി
കേഴാതെ കണ്മണീ പി ബി ശ്രീനിവാസ്
മാതാവേ ദൈവമാതാവേ പി ലീല
മിണ്ടാത്തതെന്താണു തത്തേ (bit) പി ലീല
Submitted 16 years 11 months ago by കതിരവൻ.