തൃക്കാർത്തികയ്ക്ക് തിരി കൊളുത്താന്‍

ഓ................
തൃക്കാര്‍ത്തികയ്ക്ക്‌ തിരി -
കൊളുത്താന്‍ വന്ന
നക്ഷത്ര കന്യകളെ - നിങ്ങള്‍
കൈതപ്പൂങ്കടവില്‍
കളിവള്ളം തുഴയും
കടത്തുകാരനെ കണ്ടോ - കണ്ടോ
കടത്തുകാരനെക്കണ്ടോ

നേരം പോയ് നേരം പോയ്
നെയ്യാമ്പല്‍ വിരിയാറായ്
നേരം പോയ് നേരം പോയ് (2)
ഓ....ഓ.....
(തൃക്കാര്‍ത്തിക... )

കനകനിലാത്തിരി കാറ്റില്‍ കെടുംമുന്‍പേ
കാവില്‍ തൊഴാന്‍ പോണം
കഥകളി കാണേണം കര്‍പ്പൂരമുഴിയേണം
കളമെഴുത്തുംപാട്ട് കേള്‍ക്കേണം
(തൃക്കാര്‍ത്തിക... )
ഓ..ഓ..

പുലരുവാനേഴര രാവുള്ള നേരത്ത്‌
പൂവും പ്രസാദവുമായ്‌
കടവും കടന്നിങ്ങു പോരും
വഴിക്കൊരു കാരിയം
കാതില്‍ ചൊല്ലേണം - ഒരു
കാരിയം കാതില്‍ ചൊല്ലേണം

തൃക്കാര്‍ത്തികയ്ക്ക്‌ തിരി -
കൊളുത്താന്‍ വന്ന
നക്ഷത്ര കന്യകളെ - നിങ്ങള്‍
വൃശ്ചിക രാവില്‍ വെള്ളിപ്പൂ വിതറും
വിളക്കുകാരിയേ കണ്ടോ
വിളക്കുകാരിയേ കണ്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Thrikkarthikaikku thiri

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മുത്തോലക്കുടയുമായ് പി ലീല
പാവക്കുട്ടീ പാവാടക്കുട്ടീ കെ പി ഉദയഭാനു, ലത രാജു
മണിമുകിലേ മണിമുകിലേ എ കെ സുകുമാരൻ, എസ് ജാനകി
കൊക്കരക്കോ കൊക്കരക്കോ കെ ജെ യേശുദാസ്
രാജഹംസമേ രാജഹംസമേ എൽ ആർ ഈശ്വരി
കള്ളച്ചിരിയാണ് എസ് ജാനകി
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ ലത രാജു
കണ്ണുനീർക്കടലിതു കടഞ്ഞെടുത്താൽ കെ ജെ യേശുദാസ്
Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.