അണിവാകച്ചാർത്തിൽ

അണിവാകച്ചാര്‍ത്തിൽ ഞാൻ ഉണര്‍ന്നൂ കണ്ണാ
മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ(2)
അറുനാഴി എള്ളെണ്ണ ആടട്ടയോ
മറുജന്മ പൊടി മെയ്യിൽ അണിയട്ടയോ
തിരുമാറിൽ ശ്രീവത്സമാകട്ടയോ ( അണിവാകച്ചാര്‍ത്തിൽ ..)

ഒരു ജന്മം കായാവായ് തീര്‍ന്നെങ്കിലും
മറുജന്മം പയ്യായി മേഞ്ഞെങ്കിലും (2)
യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന
യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ...
ആ‍..ആ..ആ..
പ്രേമത്തിൻ ഗാഥകൾ തീര്‍ത്തെങ്കിലും
എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ‍ വിളിച്ചൂ... ( അണിവാകച്ചാര്‍ത്തിൽ ..)

യമുനയിൽ ഓളങ്ങൾ നെയ്യുമ്പൊഴും
യദുകുല കാംബോജി മൂളുമ്പൊഴും ( 2 )
ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ
തഴുകുന്നപനിനീരായ് തീര്‍ന്നില്ലല്ലോ കൃഷ്ണ്ണാ...
ആ..ആ...ആ..
ഹൃദയത്തിൻ ശംഖിൽ ഞാൻ വാര്‍ന്നില്ലല്ലോ
അപ്പോഴും നീ കള്ള ചിരിചിരിച്ചൂ
അവിൽ പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ... ( അണിവാകച്ചാര്‍ത്തിൽ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7.66667
Average: 7.7 (3 votes)
Anivaka charthil

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
രാധ തൻ പ്രേമത്തോടാണോ കെ ജെ യേശുദാസ്
ഒരുപിടിയവിലുമായ് ജന്മങ്ങൾ കെ ജെ യേശുദാസ്
ഗുരുവായൂരപ്പാ നിൻ മുന്നിൽ കെ ജെ യേശുദാസ്
ഹരികാംബോജി രാഗം പഠിക്കുവാൻ കെ ജെ യേശുദാസ്
നീയെന്നെ ഗായകനാക്കി കെ ജെ യേശുദാസ്
ചെമ്പൈക്ക് നാദം നിലച്ചപ്പോൾ കെ ജെ യേശുദാസ്
ചന്ദനചർച്ചിത നീലകളേബരം കെ ജെ യേശുദാസ്
യമുനയില്‍ ഖരഹര കെ ജെ യേശുദാസ്
Submitted 17 years 2 weeks ago by ജിജാ സുബ്രഹ്മണ്യൻ.