എന്നും ചിരിക്കുന്ന സൂര്യന്റെ

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. )

എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
ഇന്നെത്ര സൌരഭ്യമാര്‍ന്നു (2 )
കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. )

ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
ഈ മുഗ്ദ്ധ ഭൂപാള രാഗം (2)
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. )

അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
മറവിക്കും മായ്ക്കുവാനാമോ (2 )
ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തിൽ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
10
Average: 10 (3 votes)
Ennum chirikkunna

Additional Info

Year:
1983

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഓണം പൊന്നോണം പൂമല കെ ജെ യേശുദാസ്
ഒരു കൊച്ചു ചുംബനത്തിൻ കെ ജെ യേശുദാസ്
എൻ ഹൃദയപ്പൂത്താലം ജാനകി ദേവി
കുളിരു വിൽക്കുമീ നീലക്കുളത്തിൽ കെ ജെ യേശുദാസ്
പായിപ്പാട്ടാറ്റിൽ വള്ളം കളി കെ ജെ യേശുദാസ്
തൊഴുതിട്ടും തൊഴുതിട്ടും കെ ജെ യേശുദാസ്
ഉത്രാടപ്പൂനിലാവേ വാ കെ ജെ യേശുദാസ്
ഒരു സ്വരം മധുരതരം കെ ജെ യേശുദാസ്
ഒരു നുള്ളു കാക്കപ്പൂ കടം തരുമോ കെ ജെ യേശുദാസ്, ജാനകി ദേവി
Submitted 17 years 3 weeks ago by ജിജാ സുബ്രഹ്മണ്യൻ.