പഞ്ചവടിയിലെ മായാസീതയോ

ആ...
പഞ്ചവടിയിലെ മായാസീതയോ
പങ്കജ മലർ ബാണമെയ്തു
ഇന്ദ്രധനുസ്സോ പുരികക്കൊടിയായ്‌
ഇന്ദ്ര ജാലമോ പുഞ്ചിരിയായ്‌

പ്രിയമാനസനെ തേടിയലഞ്ഞൊരു
പ്രേമതപസ്വിനി ലൈലയോ നീ
കാതരമിഴിയെ കാണാതുഴറും
കാമമനോഹരനെന്നു വരും
പറയൂ...പറയൂ....സ്വപ്നമയി
ആ... (പഞ്ചവടിയിലെ... )

ആംഗല കവിതാ സ്വപ്നറാണിയാം
ആ യുവസുന്ദരി ഡെസ്ഡിമോണയോ
ഡെസ്ഡിമോണയോ?
അനുരാഗത്തിൻ മോഹകുടീരം
അശ്രുവിലാഴ്ത്തിയ കഥയോ നീ
പറയൂ...പറയൂ....സ്വപ്നമയി
ആ.... (പഞ്ചവടിയിലെ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Panchavadiyile mayaseethayo

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
സ്വർഗ്ഗനന്ദിനീ സ്വപ്നവിഹാരിണീ കെ ജെ യേശുദാസ്
സൂര്യനെന്നൊരു നക്ഷത്രം കെ ജെ യേശുദാസ്
നക്ഷത്രരാജ്യത്തെ നർത്തനശാലയിൽ കെ ജെ യേശുദാസ്
തിരുവാഭരണം ചാർത്തി വിടർന്നു പി ജയചന്ദ്രൻ, കോറസ്
കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ എൽ ആർ ഈശ്വരി
അമ്മേ മഹാകാളിയമ്മേ
ഈശ്വരനൊരിക്കൽ വിരുന്നിനു പോയി കെ ജെ യേശുദാസ്
Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.