കണ്ണാടിയാദ്യമായെൻ

അ..നാ...തന...തതന...അ....
സരിഗപധ ഗപധസധപ-ഗധപഗരി
ഗപധപഗരി സഗരിസധപ അ...

കണ്ണാടിയാദ്യമായെൻ
ബാഹ്യരൂപം സ്വന്തമാക്കി
ഗായകാ നിൻ സ്വരമെൻ
ചേതനയും സ്വന്തമാക്കി

പാലലകളൊഴുകിവരും
പഞ്ചരത്നകീർത്തനങ്ങൾ
പാടുമെന്റെ പാഴ്‌സ്വരത്തിൽ
രാഗഭാവം നീയിണക്കീ
നിന്റെ രാഗസാഗരത്തിൻ‍
ആഴമിന്നു ഞാനറിഞ്ഞൂ
(കണ്ണാടി...)

കോടിസൂര്യകാന്തിയെഴും
വാണിമാതിൻ ശ്രീകോവിൽ
തേടിപ്പോകുമെൻ വഴിയിൽ
നിൻ മൊഴികൾ പൂവിരിച്ചൂ
നിന്റെ ഗാനവാനമാർന്ന
നീലിമയിൽ ഞാനലിഞ്ഞു
(കണ്ണാടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6.5
Average: 6.5 (2 votes)
kannadi adyamayen

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആന്ദോളനം കെ ജെ യേശുദാസ്, കെ എസ് ചിത്ര
സംഗീതമേ അമരസല്ലാപമേ കെ ജെ യേശുദാസ്
കൃഷ്ണകൃപാസാഗരം കെ ജെ യേശുദാസ്
പ്രവാഹമേ ഗംഗാ കെ ജെ യേശുദാസ്
മിന്നും പൊന്നിൻ കെ എസ് ചിത്ര
രാഗസുധാരസ കെ ജെ യേശുദാസ്
ശ്രീസരസ്വതി കെ എസ് ചിത്ര
കണ്ണാടി ആദ്യമായെൻ - M കെ ജെ യേശുദാസ്
ഉദധി നിവാസ ഉരഗ ശയന കെ ജെ യേശുദാസ്
ഭൂലോകവൈകുണ്ഠ പുരവാസനേ കെ ജെ യേശുദാസ്
Submitted 17 years 4 months ago by tester.