ഓമലേ നിൻ കണ്ണിൽ

ഓമലേ..നിന്‍ കണ്ണില്‍
ഓണനിലാവിന്റെ ചാരുത
ഞാനിന്നു കണ്ടു
ഓമനേ..നിന്‍ ചുണ്ടില്‍
ഒരു തുമ്പപ്പൂവിന്റെ മൃദുലത
ഞാനിന്നറിഞ്ഞു
(ഓമലേ...)

ഈ വര്‍ണ്ണരാത്രിയില്‍
നിന്‍ ചാരെയണയുമ്പോള്‍
ഒരു നവ്യരാഗം ഞാന്‍ ശ്രവിച്ചു
ആവണിത്തെന്നലില്‍
നിന്‍ വേണിയിളകുമ്പോൾ
ഒരു നവ്യഗന്ധം ഞാന്‍ നുകര്‍ന്നു
(ഓമലേ...)

പൊന്‍‌തൂവലാല്‍ നെയ്ത
സ്വപ്നമഞ്ചത്തില്‍
എന്‍പ്രിയേ നിന്നില്‍ ഞാനലിയുമ്പോള്‍
അറിയുന്നു ഞാനെന്റെ
മനസ്സിലെ മാലേയം
പൂത്തുലയുന്നതു മെല്ലെ
(ഓമലേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Omale nin kannil

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
നെഞ്ചിൽ നിറമിഴിനീരുമായ് കെ ജെ യേശുദാസ്
നെഞ്ചിൽ നിറമിഴിനീരുമായ് മോഹം കെ എസ് ചിത്ര
നിലാക്കായലോളം കെ ജെ യേശുദാസ്, സുജാത മോഹൻ
ഏഴാം ബഹറിന്റെ മാനത്തുദിക്കണ എം ജി ശ്രീകുമാർ, സുജാത മോഹൻ, കോറസ്
മധുമാസചന്ദ്രൻ മാഞ്ഞൂ കെ ജെ യേശുദാസ്
വര്‍ഷമേഘമേ വര്‍ഷമേഘമേ ബിജു നാരായണൻ
ഉള്ളിൽ കുറുകുന്ന കെ എസ് ചിത്ര
Submitted 5 years 9 months ago by shyamapradeep.