ജയകുമാർ പവിത്രൻ

Jayakumar Pavithran
ജയകുമാർ കെ പവിത്രൻ
എഴുതിയ ഗാനങ്ങൾ: 4

കോട്ടയം ജില്ലയിലെ വൈക്കത്ത് തുറുവേലിക്കുന്നിൽ പവിത്രന്റെയും രാജേശ്വരിയുടെയും മകനായി ജനിച്ചു. വല്ലകം സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിനുശേഷം തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിൽ നിന്നും രാഷ്ട്രമീമാംസയിൽ ബിരുദം നേടി.

നാട്ടുപാട്ടുപുസ്തകം (2020), പ്രണയരതിമരണങ്ങളും ജീവിതത്തിന്റെ ഒറ്റമൂലിയും (2012) എന്നീ പുസ്തകങ്ങള്‍ ജയകുമാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014 ൽ സോളാർ സ്വപ്നം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ജയകുമാർ ആദ്യമായി ഗാനരചന നടത്തുന്നത്. അതിനുശേഷം 2015 ൽ ആകാശങ്ങളിൽ എന്ന സിനിമയ്ക്കുവേണ്ടിയും അദ്ദേഹം പാട്ടുകൾ എഴുതി.

ജയകുമാർ പവിത്രന്റെ ഭാര്യ വിഷ്ണുപ്രിയ. മകൻ ഋതുരാഗ്.

ഗാനരചന

ജയകുമാർ പവിത്രൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കണ്ണായിരം പുൽകുംന്നേരം സോളാർ സ്വപ്നം ജയൻ ബി എഴുമണ്‍തുരുത്ത് അനിത ഷെയ്ഖ് 2014
സ്നേഹദൂതികേ പോരുമോ സോളാർ സ്വപ്നം ജയൻ ബി എഴുമണ്‍തുരുത്ത് എം ജി ശ്രീകുമാർ, റിയാ രാജു 2014
താനന്നം ഒരു കിന്നാരം ആകാശങ്ങളിൽ അഭിജിത്ത് പി എസ് നായർ നജിം അർഷാദ്, സിതാര കൃഷ്ണകുമാർ 2015
അഴകേ നിലാവലിയും ആകാശങ്ങളിൽ അഭിജിത്ത് പി എസ് നായർ മോൻസ് രാജ് , റിയാ രാജു 2015
Submitted 11 years 5 months ago by Neeli.