ഗോപിക അനിൽ

Gopika Anil

അനിൽകുമാറിന്റെയും ബീനയുടെയും മകളായി കോഴിക്കോട് ജനിച്ചു. ആയുർവേദത്തിൽ ഗോപിക ബിരുദം നേടിയിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിൽ ബിജുമേനോന്റെയും നന്ദിനിയുടെയും മകളായി രംഗപ്രവേശം ചെയ്തു. തുടര്‍ന്ന് വി.എം. വിനുവിന്റെ മയിലാട്ടം എന്ന സിനിമയിൽ രംഭയുടെ ചെറുപ്പക്കാലം അവതരിപ്പിച്ചു. ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹന്‍ലാലിന്റേയും ദേവയാനിയുടേയും മകളായി അഭിനയിച്ച ഗോപിക മട്ടാഞ്ചേരി എന്ന ചിത്രത്തിൽ നായികയായി.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് ഗോപിക ശ്രദ്ധിക്കപ്പെട്ടത്. അമ്മത്തൊട്ടിൽ, മാംഗല്യം, കബനി, സാന്ത്വനം എന്നീ സീരിയലുകളിലൂടെ ഗോപിക കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി.

Submitted 12 years 3 months ago by Swapnatakan.
Contributors:
ContributorsContribution
http://nanaonline.in/malayalam-movie-news/2658/#
Profile picture