ജിലു ജോസഫ്
1990 മാർച്ച് 14 -ന് കർഷകരായ ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകളായി ഇടുക്കിയിലെ കുമളിയിൽ ജനിച്ചു. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം ജിലു ജോസഫ് എയർലൈൻ കമ്പനിയായ ഫ്ലൈദുബായിൽ കാബിൻ ക്രുവായി ജോലിയിൽ ചേർന്ന് ദുബൈയിൽ താമസമാക്കി. 2009 മുതല്‍ ബ്ലോഗിൽ സാന്നിധ്യമറിയിക്കുന്നു. 2008 മുതല്‍ പ്രവാസി. സി എല്‍ എസ് ബുക്സ് വഴി , ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി, വേനല്‍ പൂക്കൾ, ചില കാത്തിരിപ്പുകൾ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
2015 -ൽ ലൈല ഓ ലൈല എന്ന സിനിമയ്ക്ക് വേണ്ടി ഗാനം രചിച്ചുകൊണ്ടാണ് ജിലുജോസഫ് സിനിമാലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് രണ്ട് പെൺകുട്ടികൾ ഹിയർ വീ ഗോ, ഒറ്റമുറി വെളിച്ചം എന്നിവയുൾപ്പെടെ ഏഴ് സിനിമകളിൽ ഗാനങ്ങൾ രചിച്ചു. 2016 -ൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ജിലു ജോസഫ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. തൃശ്ശിവപേരൂര്‍ ക്ലിപ്തം, അബ്രഹാമിന്റെ സന്തതികൾ, രണം, അഞ്ചാം പാതിരാ, ഭ്രമം എന്നിവ ജിലു ജോസഫ് അഭിനയിച്ച സിനിമകളിൽ ചിലതാണ്. അഭിനയം, എഴുത്ത് എന്നിവകൂടാതെ മോഡലിംഗ് രംഗത്തും സജീവമാണ് ജിലു ജോസഫ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ജേക്കബിന്റെ സ്വർഗ്ഗരാജ്യം | അബ്ദുളിന്റെ ഭാര്യ | വിനീത് ശ്രീനിവാസൻ | 2016 |
| c/o സൈറ ബാനു | ആന്റണി സോണി സെബാസ്റ്റ്യൻ | 2017 | |
| തൃശ്ശിവപേരൂര്‍ ക്ലിപ്തം | രതീഷ് കുമാർ | 2017 | |
| ആന അലറലോടലറൽ | ദിലീപ് മേനോൻ | 2017 | |
| എബി | ശ്രീകാന്ത് മുരളി | 2017 | |
| പരോൾ | ശരത് സന്ദിത്ത് | 2018 | |
| അബ്രഹാമിന്റെ സന്തതികൾ | ഷാജി പാടൂർ | 2018 | |
| ആഭാസം | ജുബിത് നമ്രാഡത്ത് | 2018 | |
| താക്കോൽ | ക്ലാര | കിരൺ പ്രഭാകരൻ | 2019 |
| കബീറിന്റെ ദിവസങ്ങൾ | ശരത് ചന്ദ്രൻ | 2020 | |
| അഞ്ചാം പാതിരാ | ഡോക്ടർ | മിഥുൻ മാനുവൽ തോമസ് | 2020 |
| ഭ്രമം | പിയാനോ പഠിക്കുന്ന യുവതി | രവി കെ ചന്ദ്രൻ | 2021 |
| ജാൻ.എ.മൻ | സിസ്റ്റർ സാറാമ്മ | ചിദംബരം | 2021 |
| സുമേഷ് & രമേഷ് | ആശ | സനൂപ് തൈക്കൂടം | 2021 |
| ശ്രീധന്യ കാറ്ററിംഗ് സർവീസ് | സിമി | ജിയോ ബേബി | 2022 |
| ഭൂതകാലം | ഡോക്ടർ ബീന | രാഹുൽ സദാശിവൻ | 2022 |
| റോഷാക്ക് | ലേഡി കോൺസ്റ്റബിൾ 1 | നിസാം ബഷീർ | 2022 |
| 2018 | ജിജി | ജൂഡ് ആന്തണി ജോസഫ് | 2023 |
| ആസാദി | ജോ ജോർജ്ജ് | 2025 |
ഗാനരചന
ജിലു ജോസഫ് എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| നനയുമീ മഴ | ലൈല ഓ ലൈല | ഗോപി സുന്ദർ | സിതാര കൃഷ്ണകുമാർ | 2015 | |
| രണ്ട് പെൺകുട്ടികൾ ഹിയർ വീ ഗോ | 2 പെണ്‍കുട്ടികൾ | മാത്യുസ് പുളിക്കൻ | ലിയ ആൻ ഫിലിപ്പ് | 2016 | |
| തനിയേ ഇരുളിൽ | c/o സൈറ ബാനു | മെജോ ജോസഫ് | കെ എസ് ചിത്ര | 2017 | |
| ഏദൻ തോട്ടം | ആദം ജോൺ | ദീപക് ദേവ് | കാർത്തിക വൈദ്യനാഥൻ | 2017 | |
| ചിലങ്കകൾ തോൽക്കും | സത്യ | ഗോപി സുന്ദർ | സിതാര കൃഷ്ണകുമാർ | 2017 | |
| നോവിൻ കാറ്റിൽ | ഒറ്റമുറി വെളിച്ചം | ഷെറോൺ റോയ് ഗോമസ് | അമൃത ജയകുമാർ | 2018 | |
| മെല്ലെ ഇന്നെൻ (F) | വാരിക്കുഴിയിലെ കൊലപാതകം | മെജോ ജോസഫ് | ഡോ വീണ ജോസഫ് | 2019 | |
| മെല്ലെ ഇന്നെൻ | വാരിക്കുഴിയിലെ കൊലപാതകം | മെജോ ജോസഫ് | കീരവാണി | 2019 |