Chithra Shenoy

തമിഴ് നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ചിത്ര ടി വി സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് തുടക്കമിടുന്നത്. ഇതു വരെ ഏകദേശം 270 സിനിമകളിലും കന്നഡ ടിവി സീരിയലുകളിൽ 3500ത്തിലധികം എപ്പിസോഡുകൾ അഭിനയിക്കുകയും ചെയ്തു. മലയാളത്തിൽ രാജമാണിക്യം, അലി ഭാസ്,ഡോൺ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചു. അഭിനേത്രി സിന്ധുമേനോൻ ആണ് രാജമാണിക്യത്തിലെ റോളിനായി ചിത്രയെ നിർദ്ദേശിക്കുന്നത്. രാജമാണിക്യത്തിൽ മമ്മൂട്ടിയുടെ അമ്മവേഷം ചെയ്ത് ശ്രദ്ധേയമാക്കിയിരുന്നു ഈ മുപ്പത്തഞ്ച് വയസ്സുകാരി. പ്രീ യുണിവേഴ്സിറ്റി കോഴ്സ് കഴിഞ്ഞയുടൻ നായികയായി രംഗത്തെത്തിയിരുന്നെങ്കിലും അഭിനയരംഗത്ത് തുടരാതെ വർഷങ്ങൾക്ക് ശേഷം ടി വി സീരിയലുകളിലൂടെ തിരിച്ചു വരികയുമായിരുന്നു..ആദ്യ സിനിമ "മൗന ഹൊരാത".

അവലംബം :- ഹിന്ദു ആർട്ടിക്കിൾ

Submitted 11 years 8 months ago by Kiranz.