ബ്ലെസ്സി

Blessy
Date of Birth:
Sunday, 3 September, 1961
സംവിധാനം: 8
കഥ: 7
സംഭാഷണം: 8
തിരക്കഥ: 8

തിരുവല്ലയിൽ 1963 സെപ്തംബർ മുപ്പത്തിയൊന്നിന് ബെന്നി തോമസിന്റേയും അമ്മിണി തോമസിന്റേയും മകനായി ജനിച്ചു. തിരുവല്ലയിലായിരുന്നു വിദ്യാഭ്യാസ കാലഘട്ടം പിന്നിട്ടത്. സുവോളജിയിൽ ബിരുദധാരിയാണ്. പത്മരാജശിഷ്യൻ എന്നറിയപ്പെടുന്ന ഇദ്ദേഹം പത്മരാജനു പുറമേ, ഭരതൻ, വേണു നാഗവള്ളി, സുന്ദർദാസ്, ലോഹിതദാസ് ഐവി ശശി, രാജീവ് അഞ്ചൽ, ജയരാജ് തുടങ്ങിയവരോടൊപ്പവും സഹസംവിധായകനായി പ്രവർത്തിച്ചു.

കേരള സംസ്ഥന അവാർഡുകൾ മൂന്നെണ്ണം നേടിയ കാഴ്ച എന്ന സിനിമയുമായിട്ടായിരുന്നു ഒരു സംവിധായകൻ എന്ന നിലയിൽ മലയാളത്തിൽ ബ്ലെസ്സിയുടെ അരങ്ങേറ്റം. ഗുജറാത്ത് ഭൂകമ്പത്തിന്റെ ശേഷിപ്പുകളിലൊന്നായ ഒരു ബാലൻ കേരളത്തിലെ ഒരു നാട്ടിൻപുറത്തെത്തുന്നതും നായകകഥാപാത്രത്തിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാവുന്നതും, മനുഷ്യന്റെ കാരുണ്യമില്ലായ്മയും ഒക്കെ വിഷയീഭവിക്കുന്ന ഈ ചലച്ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടി. അൽഷെമേഴ്സ് രോഗം ബാധിച്ച ഒരു സെക്രട്ട്രിയേറ്റ് ഉദ്യോഗസ്ഥന്റെ കുടുംബകഥ പറഞ്ഞ തന്മാത്രയായിരുന്നു രണ്ടാം ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥയ്ക്കും സംവിധാനത്തിനും സംസ്ഥന പുരസ്കാരങ്ങൾ ബ്ലെസ്സിയെത്തേടിയെത്തി. പളുങ്ക്, കൽക്കട്ടാന്യൂസ്, ഭ്രമരം, പ്രണയം ഇങ്ങനെ നീളുന്നു ബ്ലെസ്സിയുടെ ചലചിത്ര സപര്യ.
ഭാര്യ: മിനി. മക്കൾ: ആദിത്, അഖിൽ.

Blessy

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ആടുജീവിതം ബ്ലെസ്സി 2024

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഫോർ ദി പീപ്പിൾ ജയരാജ് 2004
ജോക്കർ എ കെ ലോഹിതദാസ് 2000
കന്മദം എ കെ ലോഹിതദാസ് 1998
താലോലം ജയരാജ് 1998
സല്ലാപം സുന്ദർദാസ് 1996
അഗ്നിദേവൻ വേണു നാഗവള്ളി 1995
ആയിരപ്പറ വേണു നാഗവള്ളി 1993
കളിപ്പാട്ടം വേണു നാഗവള്ളി 1993
കിഴക്കുണരും പക്ഷി വേണു നാഗവള്ളി 1991
വിദ്യാരംഭം ജയരാജ് 1990
മൂന്നാംപക്കം പി പത്മരാജൻ 1988

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
വർണ്ണപ്പകിട്ട് ഐ വി ശശി 1997
കുടുംബസമേതം ജയരാജ് 1992
ഏയ് ഓട്ടോ വേണു നാഗവള്ളി 1990
ഇന്നലെ പി പത്മരാജൻ 1990
സീസൺ പി പത്മരാജൻ 1989
അപരൻ പി പത്മരാജൻ 1988
നൊമ്പരത്തിപ്പൂവ് പി പത്മരാജൻ 1987
സ്വർഗ്ഗം ഉണ്ണി ആറന്മുള 1987
തൂവാനത്തുമ്പികൾ പി പത്മരാജൻ 1987
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ പി പത്മരാജൻ 1986

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ബെസ്റ്റ് ആക്റ്റർ മാർട്ടിൻ പ്രക്കാട്ട് 2010