ജോസ് തോമസ്

Jose Thomas

മലയാള ചലച്ചിത്ര സംവിധായകൻ. വർക്കി തോമസിന്റെയും, എലിസബത്ത് തോമസിന്റെയും മകനായി 1963 ജൂലയൈ 30-ന് കോട്ടയത്ത് ജനിച്ചു. 1984-ൽ തത്തമ്മേ പൂച്ച പൂച്ച എന്ന സിനിമയിൽ സംവിധായകൻ ബാലു കിരിയത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ജോസ്തോമസ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഷാജി കൈലാസ്,സിബിമലയിൽ, എം പി സുകുമാരൻ നായർ..തുടങ്ങിയ സംവിധായകരുടെയെല്ലാം അസോസിയേറ്റ് സംവിധായകനായി ജോസ് തോമസ് പ്രവർത്തിച്ചു.

ജോസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്നത് 1993-ൽ എന്റെ ശ്രീക്കുട്ടിയ്ക്ക് എന്ന സിനിമയിലൂടെയാണ്. തുടർന്ന് പതിനഞ്ചിലധികം സിനിമകൾ ജോസ് തോമസ് സംവിധാനം ചെയ്തു. ജോസ് തോമസ് സംവിധാനം ചെയ്ത സിനിമകളിൽ മാട്ടുപ്പെട്ടി മച്ചാൻ, സുന്ദര പുരുഷൻ, മായാമോഹിനി... എന്നീ സിനിമകൾ പ്രേക്ഷക പ്രീതിനേടിയവയാണ്.

1994-ലാണ് ജോസ് തോമസ് വിവാഹിതനാകുന്നത്. ഭാര്യയുടെ പേര് സിന്ധു ജോസ്തോമസ്. രണ്ടു കുട്ടികളാണ് ജോസ് തോമസ് - സിന്ധു ദമ്പതികൾക്കുള്ളത്. കെസിയ തെരേസ ജോസ്, ജോഹൻ ജോസ്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഇഷ ജോസ് തോമസ് 2020
സ്വർണ്ണ കടുവ ബാബു ജനാർദ്ദനൻ 2016
ശൃംഗാരവേലൻ കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2013
മായാമോഹിനി സിബി കെ തോമസ്, കെ ഉദയകൃഷ്ണ 2012
ചിരട്ടക്കളിപ്പാട്ടങ്ങൾ 2006
യൂത്ത് ഫെസ്റ്റിവൽ വി സി അശോക് 2004
സ്നേഹിതൻ കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2002
സുന്ദരപുരുഷൻ കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2001
ഉദയപുരം സുൽത്താൻ സിബി കെ തോമസ്, കെ ഉദയകൃഷ്ണ 1999
ടോക്കിയോ നഗറിലെ വിശേഷങ്ങൾ സിബി കെ തോമസ്, കെ ഉദയകൃഷ്ണ 1999
മാട്ടുപ്പെട്ടി മച്ചാൻ കെ ഉദയകൃഷ്ണ, സിബി കെ തോമസ് 1998
മീനാക്ഷി കല്യാണം കെ ഉദയകൃഷ്ണ, സിബി കെ തോമസ് 1998
അടിവാരം ജി എ ലാൽ 1997
കാഞ്ഞിരപ്പള്ളി കറിയാച്ചൻ കലൂർ ഡെന്നിസ് 1996
സാദരം എ കെ ലോഹിതദാസ് 1995
ഞാൻ കോടീശ്വരൻ ഗോവർദ്ധൻ 1994
എന്റെ ശ്രീക്കുട്ടിയ്ക്ക് ടി എ റസാക്ക് 1993

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഉദയപുരം സുൽത്താൻ സംഗീതോൽസവം കമ്മിറ്റിക്കാരൻ ജോസ് തോമസ് 1999

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇഷ ജോസ് തോമസ് 2020

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇഷ ജോസ് തോമസ് 2020
സ്നേഹിതൻ ജോസ് തോമസ് 2002

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
കഥവീട് സോഹൻലാൽ 2013
തുറമുഖം രാജീവ് രവി 2023

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
ഹലോ റാഫി - മെക്കാർട്ടിൻ 2007

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
മായാമയൂരം സിബി മലയിൽ 1993
വളയം സിബി മലയിൽ 1992
കമലദളം സിബി മലയിൽ 1992
സദയം സിബി മലയിൽ 1992
ഭരതം സിബി മലയിൽ 1991
ധനം സിബി മലയിൽ 1991
അപരാഹ്നം എം പി സുകുമാരൻ നായർ 1990
ഡോക്ടർ പശുപതി ഷാജി കൈലാസ് 1990
പരമ്പര സിബി മലയിൽ 1990
സൺ‌ഡേ 7 പി എം ഷാജി കൈലാസ് 1990
മുദ്ര സിബി മലയിൽ 1989
ന്യൂസ് ഷാജി കൈലാസ് 1989
വിചാരണ സിബി മലയിൽ 1988

അസിസ്റ്റന്റ് സംവിധാനം