വന്ദേ മാതരം വന്ദേ മാതരം സുഫലാം സുജലാം

വന്ദേ മാതരം വന്ദേ മാതരം സുഫലാം സുജലാം മലയജശീതളാം സസ്യശ്യാമളാം മാതരം വന്ദേമാതരം പൊന്നില്‍ തളിര്‍ത്ത സ്നേഹം പകര്‍ന്ന മണ്ണിന്‍ പരാഗമമ്മ തേനും വയമ്പുമേകി കുരുന്നു- ചുണ്ടില്‍ മുകര്‍ന്നൊരമ്മ. അമ്മക്കിനാവില്‍ ഉണ്മച്ചിരാതു മിന്നിത്തെളിച്ചു നല്‍കി എല്ലാം മറന്നു മാതാവിനേകി നമ്മള്‍ നിറഞ്ഞ ശോകം (വന്ദേ മാതരം..) പൊക്കിള്‍‌ക്കൊടിക്കു ബന്ധം പകര്‍ന്ന കുഞ്ഞിന്‍ വികാരമമ്മ താരം തെളിഞ്ഞ തൂവല്‍ വിടര്‍ന്ന തിങ്കള്‍‌ച്ചകോരമമ്മ രത്നം വിളഞ്ഞ രക്തം പകര്‍ന്നു മന്ത്രം മൊഴിഞ്ഞു നല്‍കി എല്ലാം തകര്‍ത്തു മാതാവിനേകി നമ്മള്‍ കൊഴിഞ്ഞ മോഹം

(വന്ദേ മാതരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Vande Maatharam Vande Maatharam Suphalaam Sujalaam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 15 years 7 months ago by ജിജാ സുബ്രഹ്മണ്യൻ.