ചേര്‍ത്തല സുമതി

Cherthala Sumathi

ഗായകനായിരുന്ന ആലപ്പി ലംബോധര ഭാഗവതരുടെ മകളാണ് പ്രശസ്ത നാടക അഭിനേത്രിയായിരുന്ന ചേർത്തല സുമതി. പതിമൂന്നാം വയസ്സിൽ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയം തുടങ്ങിയത്. പിന്നീട് പ്രൊഫഷണൽ നാടകരംഗത്തെത്തി. കൊച്ചിൻ സംഘമിത്രയുടെ 'ആയിരം സൂര്യഗായത്രികൾ' എന്ന നാടകത്തിലെ 'ചിരുത കുറത്തി' എന്ന വേഷത്തിലൂടെ 1989 ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

ഭർത്താവ്- എം.ജി.ഗോപിനാഥൻ നായർ . സംഗീതാധ്യാപികയായ രേണുക ഗിരിജൻ, ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമായ എം.ജി. അനിൽ, പ്രശസ്ത ചലച്ചിത്ര നടി സീമ ജി നായർ എന്നിവർ മക്കളാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തീനാളങ്ങൾ കല്യാണി ജെ ശശികുമാർ 1980
Submitted 14 years 3 weeks ago by ഗൗരി.