ചന്ദ്രു സെൽവരാജ്
ഊട്ടിയിൽ ജനിച്ച് ചെന്നൈയിൽ വളർന്ന ചന്ദ്രു സെൽവരാജ് എൻജിനീയറിംഗ് പഠനത്തിന് ശേഷമാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. സർക്കാരുദ്യോഗസ്ഥനായ അച്ഛൻ സെൽവരാജിൻ്റെയും മറ്റ് കുടുംബാംഗങ്ങളുടെയും എതിർപ്പ് മറികടന്നാണ് സിനിമ എന്ന ലക്ഷ്യത്തിലേക്ക് പോകാൻ ചന്ദ്രു തീരുമാനിക്കുന്നത്.
2015-ൽ പ്രശസ്ത സിനിമാറ്റോഗ്രാഫറായ തിരുവിൻ്റെ ക്യാമറാ അസിസ്റ്റൻ്റ് ആയാണ് സിനിമയിലെ തുടക്കം. 24, ജനതാ ഗാരേജ്, മെർക്കുറി, പേട്ട തുടങ്ങി ഏഴ് സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. പേട്ട സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലാണ് സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ അസോസിയേറ്റ് ശ്രീനിവാസൻ വഴി മലയാള സംവിധായകൻ സനൽ കുമാർ ശശിധരനെ പരിചയപ്പെടുന്നത്. അങ്ങനെ അദ്ദേഹത്തിൻ്റെ കയറ്റം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ആദ്യ സിനിമയിലൂടെ തന്നെ ചന്ദ്രു സെൽവരാജ് മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കൈവരിച്ചു. പൂർണ്ണമായും മൊബൈൽ ഫോണിലാണ് ചന്ദ്രു (iPhone XS Max) ഈ സിനിമ ചിത്രീകരിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്.
2022-ൽ വീണ്ടും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ചന്ദ്രു സെൽവരാജിനെ തേടിയെത്തി. ഇത്തവണയും സനൽ കുമാർ ശശിധരൻ്റെ സിനിമയിലൂടെ തന്നെയായിരുന്നു. ടോവിനോ തോമസ് നിർമ്മിച്ച്, പ്രധാന വേഷം അഭിനയിച്ച വഴക്ക് എന്ന സിനിമയിലൂടെ. സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ച പ്രതീതി പ്രേക്ഷകർക്ക് നൽകുന്നു എന്നതായിരുന്നു ഈ സിനിമയുടെ പ്രത്യേകത. തുടർന്ന് ചന്ദ്രു സെൽവരാജ് മലയാളത്തിലെ കമേഴ്സ്യൽ സിനിമകളിൽ സജീവമായി.
2020-ൽ "Raan" എന്ന തമിഴ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുമുണ്ട് ചന്ദ്രു സെൽവരാജ്.
ഛായാഗ്രഹണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| പ്രതിഛായ | ബി ഉണ്ണികൃഷ്ണൻ | 2026 |
| മാർക്കോ | ഹനീഫ് അദേനി | 2024 |
| ഹേർ | ലിജിൻ ജോസ് | 2024 |
| ജയ് ഗണേഷ് | രഞ്ജിത്ത് ശങ്കർ | 2024 |
| മധുര മനോഹര മോഹം | സ്റ്റെഫി സേവ്യർ | 2023 |
| റേച്ചൽ | അനന്ദിനി ബാല | 2023 |
| വഴക്ക് | സനൽ കുമാർ ശശിധരൻ | 2022 |
| കയറ്റം | സനൽ കുമാർ ശശിധരൻ | 2020 |
Assistant Camera
Assistant Camera
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ജാക്ക് ആൻഡ് ജിൽ | സന്തോഷ് ശിവൻ | 2022 |