ബിജു സോപാനം
| Attachment | Size |
|---|---|
| Image icon rajamanikyam.jpg | 101.55 KB |
1972 മെയ് 4 ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ ജനിച്ചു. കാവാലം നാരായണ പണിക്കരുടെ സോപാനം നാടക കളരിയിലൂടെയാണ് ബിജു സോപാനം തന്റെ കലാജീവിതത്തിന് തുടക്കംകുറിയ്കുന്നത്. സോപാനം നാടക വേദിയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് രാജ്യത്തിൽ പലസ്ഥലത്തുമായി മികച്ചവേദികളിൽ അഭിനയിക്കുവാൻ ബിജു സോപാനത്തിനു കഴിഞ്ഞു.
2005 ൽ രാജമാണിക്യം എന്ന സിനിമയിലൂടെയാണ് ബിജു സോപാനം സിനിമാഭിനയ രംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് c/o സൈറ ബാനു, ലെച്ച്‌മി, കുട്ടൻപിള്ളയുടെ ശിവരാത്രി, ലൗ ആക്ഷൻ ഡ്രാമ, ആദ്യരാത്രി എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2015 ൽ അമൃത ടിവിയിലെ "ബാക്ക് ബെഞ്ചേഴ്സ് " എന്ന സീരിയലിൽ ബെഞ്ചമിൻ ബ്രൂണോ എന്ന കോളേജ് പ്രിൻസിപ്പലിനെ അവതരിപ്പിച്ചുകൊണ്ട് ബിജു സോപാനം ടെലിവിഷൻ രംഗത്തും തുടക്കമിട്ടു. 2015 - 2021 കാലത്ത് ഫ്ലവേഴ്സ് റ്റിവി സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന മെഗാ പരമ്പരയിൽ ബിജു സോപാനം അവതരിപ്പിച്ച ബാലു എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ സ്വീകാര്യത നേടുകയും, ബിജു സോപാനത്തിനെ പ്രശസ്തനാക്കുകയും ചെയ്തു. 2021 മുതൽ സീ കേരളത്തിലെ "എരിവും പുളിയും " എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ ചില ഷോർട്ട് ഫിലിമുകളിലും വെബ്ബ് സീരിസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| രാജമാണിക്യം | അൻവർ റഷീദ് | 2005 | |
| ലെച്ച്‌മി | ബി എൻ ഷജീർ ഷാ | 2017 | |
| c/o സൈറ ബാനു | അഡ്വക്കേറ്റ് സുബ്രഹ്മണ്യൻ | ആന്റണി സോണി സെബാസ്റ്റ്യൻ | 2017 |
| തട്ടുംപുറത്ത് അച്യുതൻ | കാണിക്കശ്ശേരി ശേഖരൻ നമ്പൂതിരി | ലാൽ ജോസ് | 2018 |
| കുട്ടൻപിള്ളയുടെ ശിവരാത്രി | സുനീഷ് | ജീൻ മാർക്കോസ് | 2018 |
| അങ്കരാജ്യത്തെ ജിമ്മൻമാർ | പ്രവീൺ നാരായണൻ | 2018 | |
| പൂഴിക്കടകൻ | ടോമി വാഴക്കൽ | ഗിരീഷ് നായർ | 2019 |
| ലൗ ആക്ഷൻ ഡ്രാമ | ദിനേശന്റെ അമ്മാവന്മ് | ധ്യാൻ ശ്രീനിവാസൻ | 2019 |
| ആദ്യരാത്രി | സതീശൻ | ജിബു ജേക്കബ് | 2019 |
| നല്ല വിശേഷം | അജയൻ | അജിതൻ | 2019 |
| ഫ്രീക്കൻസ് | അനീഷ് ജെ കരിനാട് | 2019 | |
| പതിനെട്ടാം പടി | ശാലമോൻ | ശങ്കർ രാമകൃഷ്ണൻ | 2019 |
| കമല | രവി | രഞ്ജിത്ത് ശങ്കർ | 2019 |
| സ്വർണ്ണ മത്സ്യങ്ങൾ | ജി എസ് പ്രദീപ് | 2019 | |
| ഇവിടെ ഈ നഗരത്തിൽ | പത്മേന്ദ്ര പ്രസാദ് | 2019 | |
| ഗൗതമന്റെ രഥം | ഷിബു ആശാൻ | ആനന്ദ് മേനോൻ | 2020 |
| ജിബൂട്ടി | ജയൻ | എസ് ജെ സിനു | 2021 |
| പാവ കല്യാണം | നജീബ് അലി | 2022 | |
| മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | സെബാട്ടി ഡോക്ടർ | അഭിനവ് സുന്ദർ നായക് | 2022 |
| പ്രിയൻ ഓട്ടത്തിലാണ് | ചേക്കുട്ടൻ | ആന്റണി സോണി സെബാസ്റ്റ്യൻ | 2022 |