ഭരത്

Bharath

തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ഭരത് ശ്രീനിവാസൻ ജനിച്ചത്. കുട്ടിക്കാലം മുതൽക്കേ നൃത്തം പഠിച്ചിരുന്ന ഭരത് പതിനൊന്നാം വയസ്സിൽ സ്വിംഗേഴ്സ് ഇന്റർ നാഷണൽ ഡാൻസ് ക്ലബ്ബിൽ ചേർന്നിരുന്നു. ഒരു ഡാൻസ് പ്രോഗ്രാമിലെ ഭരതിന്റെ ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടാണ് സംവിധായകൻ ഷങ്കർ അദ്ദേഹത്തിന്റെ സിനിമയിലേക്ക് അഭിനയ്ക്കാൻ വിളിക്കുന്നത്. 2003 -ൽ ഷങ്കർ സംവിധാനം ചെയ്ത Boys എന്ന തമിഴ് ചിത്രത്തിൽ നായകനായാണ് ഭരത് സിനിമാഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ നായകനായി അഭിനയിച്ചു.

2004 -ൽ ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ എന്ന സിനിമയിൽ നാല് നായകന്മാരിൽ ഒരാളായിക്കൊണ്ട് ഭരത് മലയാള സിനിമയിലും അരങ്ങേറി. തുടർന്ന് ബൈ ദി പീപ്പിൾ, കൂതറ എന്നിവയുൾപ്പെടെ എട്ട് മലയാള സിനിമകളിൽ അഭിനയിച്ചു.

ഭരതിന്റെ ഭാര്യ ജെഷ്ലി. രണ്ട് മക്കളാണ് അവർക്കുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഫോർ ദി പീപ്പിൾ വിവേക് ജയരാജ് 2004
ബൈ ദി പീപ്പിൾ വിവേക് ജയരാജ് 2005
കൂതറ കൂബ്രിൻ ശ്രീനാഥ് രാജേന്ദ്രൻ 2014
ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി ഷണ്‍മുഖൻ ഇളംഗോവൻ (സാം) അനിൽ രാധാകൃഷ്ണമേനോൻ 2015
തൗസന്റ് ജിക്കുമോൻ എ ആർ സി നായർ 2015
6 ഹവേഴ്സ് സുനീഷ് കുമാർ 2019
ക്ഷണം സുരേഷ് ഉണ്ണിത്താൻ 2021
സമാറ ചാൾസ് ജോസഫ് 2023
Submitted 12 years 2 months ago by suvarna.