അശ്വിൻ ജോസ്
Aswin Jose
കോട്ടയം തിരുവല്ല സ്വദേശിയായ അശ്വിൻ ജോസ് ക്വീൻ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്.ക്വീൻ മൂവിയിലെ " നെഞ്ചിനകത്ത് ലാലേട്ടൻ... എന്ന പാട്ട് സീനിലൂടെയാണ് അശ്വിൻ ശ്രദ്ധിയ്ക്കപ്പെടുന്നത്. അതിനുശേഷം ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. അനുരാഗം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതും അശ്വിൻ ആയിരുന്നു. അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിം പ്രേക്ഷക പ്രീതി നേടിയിരുന്നു...
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ക്വീൻ | മുനീർ | ഡിജോ ജോസ് ആന്റണി | 2018 |
| കുമ്പാരീസ് | ശംഭു | സാഗർ ഹരി | 2019 |
| ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി | യദു | ഹരിശ്രീ അശോകൻ | 2019 |
| ആദ്യരാത്രി | ജിബു ജേക്കബ് | 2019 | |
| പ്രകാശൻ പറക്കട്ടെ | ഷോയബ് ഇക്ക | ഷഹദ് നിലമ്പൂർ | 2022 |
| അനുരാഗം | ഷഹദ് നിലമ്പൂർ | 2023 | |
| പാലും പഴവും | സുനിൽ | വി കെ പ്രകാശ് | 2024 |
| മലയാളി ഫ്രം ഇന്ത്യ | ആഷിക് | ഡിജോ ജോസ് ആന്റണി | 2024 |
| ഒരു റൊണാൾഡോ ചിത്രം | റിനോയ് കല്ലൂർ | 2025 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| അനുരാഗം | ഷഹദ് നിലമ്പൂർ | 2023 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| അനുരാഗം | ഷഹദ് നിലമ്പൂർ | 2023 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| അനുരാഗം | ഷഹദ് നിലമ്പൂർ | 2023 |