അശോക് കുമാർ
ജോണ്‍ ശങ്കരമംഗലത്തിന്റെ 'ജന്മഭൂമി' എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ പിന്നീട് പി.എന്‍.മേനോന്‍, എന്‍.ശങ്കരന്‍ നായര്‍, ഐ.വിശശി, ഭരതന്‍, ഫാസില്‍, പ്രതാപ് പോത്തന്‍, ജിജോ തുടങ്ങിയ പ്രഗത്ഭര്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ചു. 3 തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാര്‍ഡും (1969, 1973, 1977 എന്നീ വര്‍ഷങ്ങളില്‍), 1980-ല്‍ "നെഞ്ചത്തൈ കിള്ളാതേ" എന്ന തമിഴ് സിനിമയിലൂടെ ദേശീയ അവാര്‍ഡും നേടി. 1987-ല്‍ "കാമാഗ്നി" എന്ന ഹിന്ദി സിനിമയിലൂടെ സംവിധാന രംഗത്തും പ്രവേശിച്ചു .
തമിഴിലെ പ്രധാന ചിത്രങ്ങള്‍ :
ഉതിരിപ്പൂക്കള്‍, നെഞ്ചത്തൈ കിള്ളാതേ, വെറ്റിവിഴാ, സൂര്യന്‍, ജീന്‍സ് etc.,
സംവിധാനം ചെയ്ത ചിത്രങ്ങള്‍ : കാമാഗ്നി(ഹിന്ദി), അഭിനന്ദന(കന്നഡ), നീരാഞ്ജനം(കന്നഡ), അന്റു പെയ്ത മഴയില്‍(തമിഴ്). വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അശോക് കുമാർ 2014 ഒക്ടോബർ 22ന് അന്തരിച്ചു.
ഛായാഗ്രഹണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| മൈ ഡിയർ കുട്ടിച്ചാത്തൻ 3D | ജിജോ പുന്നൂസ് | 2011 |
| മൈ ഡിയർ കുട്ടിച്ചാത്തൻ | ജിജോ പുന്നൂസ് | 1997 |
| ഒരുക്കം | കെ മധു | 1990 |
| ഡെയ്സി | പ്രതാപ് പോത്തൻ | 1988 |
| ഋതുഭേദം | പ്രതാപ് പോത്തൻ | 1987 |
| അറിയാത്ത ബന്ധം | ശക്തി-കണ്ണൻ | 1986 |
| നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | ഫാസിൽ | 1985 |
| കൽക്കി | എൻ ശങ്കരൻ നായർ | 1984 |
| മൈഡിയർ കുട്ടിച്ചാത്തൻ | ജിജോ പുന്നൂസ് | 1984 |
| പറന്നു പറന്നു പറന്ന് | പി പത്മരാജൻ | 1984 |
| എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | ഫാസിൽ | 1983 |
| കൈകേയി | ഐ വി ശശി | 1983 |
| തടാകം | ഐ വി ശശി | 1982 |
| നവംബറിന്റെ നഷ്ടം | പി പത്മരാജൻ | 1982 |
| സ്വത്ത് | എൻ ശങ്കരൻ നായർ | 1980 |
| ലോറി | ഭരതൻ | 1980 |
| മലങ്കാറ്റ് | രാമു കാര്യാട്ട് | 1980 |
| മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | ഫാസിൽ | 1980 |
| ലൗലി | എൻ ശങ്കരൻ നായർ | 1979 |
| പതിവ്രത | എം എസ് ചക്രവർത്തി | 1979 |