അരവിന്ദ്

Aravind
അരവിന്ദർ സിംഗ്
അരവിന്ദ് ആകാശ്

ശരിക്കുമുള്ള പേര് അരവിന്ദർ സിംഗ് എന്നാണ്.മലയാളത്തിൽ അരവിന്ദെന്നും തമിഴിൽ അരവിന്ദ് ആകാശെന്നുമാണ് അറിയപ്പെടുന്നത്. കശ്മീർ-പഞ്ചാബിനടുത്തുള്ള ജലന്ധറിലാണ് പിതാവിന്റെ കുടുംബം. ജോലി സംബന്ധമായി അച്ഛൻ ഡൽഹിലായത് കാരണം ജനിച്ചത് ഡൽഹിയിലാണ്. വളർന്നത് മുംബൈയിലാണെങ്കിലും ജീവിക്കുന്നതൊക്കെ ചെന്നൈയിലാണ്. പിതാവിന്റെ ജോലിയോടനുബന്ധിച്ചാണ് ഇവർ ചെന്നൈയിൽ സ്ഥിരതാമസമാക്കിയത്. നൃത്താധ്യാപികയായ അമ്മയിൽ നിന്നുള്ള ശിക്ഷണം അരവിന്ദിനെ ഒരു പ്രൊഫഷണൽ ഡാൻസർ ആക്കിമാറ്റി. അമ്മയോടൊപ്പം സിനിമകളിൽ നൃത്തരംഗങ്ങളിൽ അഭിനയിക്കാനും നൃത്തം സംവിധാനം ചെയ്യുവാനും തുടങ്ങി. അക്കാദമി ഓഫ് മോഡേൺ ഡാൻസ് എന്ന ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപനത്തിൽ അഞ്ചു വർഷം നൃത്തം പരിശീലിച്ചു. രണ്ട് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും റിലീസായില്ല. രഞ്ജിത്ത സംവിധാനം ചെയ്ത "നന്ദന"ത്തിൽ അഭിനേത്രി രേവതി വഴിയാണ് നൃത്തരംഗത്ത് അഭിനയിക്കാനെത്തിയത്. നന്ദനം സൂപ്പർഹിറ്റ് ആയതിനെ തുടർന്ന് അരവിന്ദിന്റെ "കൃഷ്ണൻ" വേഷവും മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഏഴോളം മലയാള സിനിമകളിൽ അഭിനയിച്ചു. ഡാൻസ് റിയാലിറ്റി ഷോയിലെ ജഡ്ജായും എത്തിയിരുന്നു.

[フレーム]

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നന്ദനം ഗുരുവായൂരപ്പൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2002
കൂട്ട് എ ജയപ്രകാശ് 2004
വാണ്ടഡ് നന്ദു മുരളി നാഗവള്ളി 2004
വജ്രം പ്രമോദ് പപ്പൻ 2004
പൊന്മുടിപ്പുഴയോരത്ത് ചന്ദ്രൻ ജോൺസൺ എസ്തപ്പാൻ 2005
ധോബിവാല ശശി ശങ്കർ 2005
തന്ത്ര കിരൺ വർമ്മ കെ ജെ ബോസ് 2006
പ്രജാപതി വിമൽ ഡാൻസ് മാസ്റ്റർ രഞ്ജിത്ത് ബാലകൃഷ്ണൻ 2006
നന്മ ശരത് ചന്ദ്രൻ വയനാട് 2007
ഡാൻസിംഗ് ഡെത്ത് സാജൻ കുര്യൻ 2016
Submitted 14 years 12 months ago by abhilash.